Tuesday, January 3, 2012

ഓര്‍ക്കുക..

      "ധിഷണയുടെ മഹാ മേരുക്കളില്‍ അലയുന്നവര്‍ക്കുള്ളതാണ് ഗണിതം"

        "ഭൂതതംബുരുവിന്റെ ശ്രുതിയില്‍
         ഗുലാമലി പാടുമ്പോള്‍
         പിന്‍ഭിത്തിയില്‍
         ആരു തൂക്കിയതാണീ കലണ്ടര്‍?
         കലണ്ടറില്‍
         നിത്യ ജീവിതത്തിന്റെ
         ദുഷ്ക്കര പദപ്രശ്നം....
         പലിശ, പറ്റുപടി, വൈദ്യനും വാടകയും
         പകുത്തെടുത്ത പല കള്ളികള്‍
         ഋണധനഗണിതത്തിന്റെ
         രസഹീനമാം ദുര്‍ന്നാടകം!
         ഗണിതമല്ലോ താളം
         താളമാകുന്നൂ കാലം
         കാലമോ സംഗീതമായ്
         പാടുന്നു ഗുലാമലി.....!
                    - ബാലചന്ദ്രന്‍ ചുള്ളിക്കാട്.



കവിത

ശാസ്ത്രങ്ങളുടെ റാണി
സഹ് ല ഷിറിന്‍.പി (10 B)

പതിയെ പതിയെ വിരിയും റോസാപ്പൂവിന്റെ
ദളത്തില്‍ ചാലിച്ച മൂന്നക്ഷരങ്ങള്‍..
കളകളമൊഴുകുന്ന അരുവിതന്നുള്ളില്‍
തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ പോലവെ..
സാഗരം തന്നില്‍ കുളിക്കുന്ന സൂര്യന്റെ
ആനന്ദപൂരിത കണ്ണീര്‍ കണങ്ങള്‍..
കൂടിനെ തേടുന്ന കുയിലിന്റെ പാട്ടിലെ
മാധുര്യമൂറുന്ന പവിഴ സ്വരങ്ങള്‍...
അതാണ് ഗണിതം.








No comments:

Post a Comment