Thursday, July 19, 2012

ഉദ്ഘാടനം
ആലിപ്പറമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്കൂളിലെ
ഗണിത,ഐ.ടി ക്ലബ്ബുകളുടെ ഉദ്ഘാടനം
19-7-2012 വ്യാഴാഴ്ച നടന്നു.
ഹെഡ് മാസ്റ്റര്‍ ശ്രീ:കെ.ശിവരാമന്‍
ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
ശ്രീ:സന്തോഷ് കുമാര്‍ അധ്യക്ഷനായി.
സര്‍വ്വശ്രീ:സി.മോഹന്‍ദാസ്,ആന്റണിമൈക്കിള്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അര്‍ജുന്‍.എം.പി സ്വാഗതവും
ബിനിജ.യു നന്ദിയും പറഞ്ഞു
ഉദ്ഘാടനവിളംബരം കമ്പ്യൂട്ടര്‍സ്ക്രീനില്‍
പ്രാര്‍ത്ഥന

സ്വാഗതം.....അര്‍ജുന്‍.എം.പി
ഉദ്ഘാടനം...കെ.ശിവരാമന്‍(ഹെഡ് മാസ്റ്റര്‍)
അധ്യക്ഷന്‍...വി.സന്തോഷ് കുമാര്‍

ആശംസകള്‍...ആന്റണിമൈക്കിള്‍

ആശംസകള്‍....സി.മോഹന്‍ദാസ്

സദസ്സ്




സദസ്സ്

സദസ്സ്


സദസ്സ്

Thursday, June 28, 2012

ജൂണ്‍-19
ബ്ലെയിസ് പാസ്കല്‍ ജന്മദിനം
ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മഹാനായ ഗണിതശാസ്ത്രജ്ഞന്‍.
കാലഘട്ടം..........1623-1662.
PASCALINE എന്ന കണക്കു കൂട്ടല്‍ യന്ത്രം കണ്ടു പിടിച്ചു.
കമ്പ്യൂട്ടര്‍ പ്രൊസസ്സറുകളുടെ കണ്ടു പിടുത്തത്തിന് പ്രേരകമായത്
ഈ കണ്ടുപിടുത്തമത്രേ!
ഗണിതശാസ്ത്ര ക്ലബ്ബ് 2012-2013

ഭാരവാഹികള്‍

ഹൈസ്കൂള്‍ വിഭാഗം
പ്രസിഡണ്ട്-അര്‍ജുന്‍.എം.പി(10.B)
വൈസ് പ്രസിഡണ്ട്-ജിതിന്‍ ദാസ്.കെ(10.A)
സെക്രട്ടറി-അനീസ് മുഹമ്മദ്.ടി(10.C)
ജോയിന്റ് സെക്രട്ടറി-സജിത്ര.പി(10.C)

യു.പി.വിഭാഗം
പ്രസിഡണ്ട്-സംഗീത.പി(7.B)
വൈസ് പ്രസിഡണ്ട്-സരിഗ.പി.എസ്(7.A)
സെക്രട്ടറി-മുഹമ്മദ് ഫാഹിസ്.പി(7.A)
ജോയിന്റ് സെക്രട്ടറി-ജംസീറ.കെ(6.A)

എല്‍.പി.വിഭാഗം
പ്രസിഡണ്ട്-നിവേദിത.കെ(4)
വൈസ് പ്രസിഡണ്ട്-ഷിംന ഷെറിന്‍.കെ(4)
സെക്രട്ടറി-അര്‍ജുന്‍.പി(4)
ജോയിന്റ് സെക്രട്ടറി-ജിത്യ ദാസ്.കെ(4)

Wednesday, May 23, 2012

2012-2013 അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട കുട്ടികളേ...നിങ്ങള്‍ക്ക് ഗണിതക്ലബ്ബിന്റെ സുസ്വാഗതം!നമുക്ക് രസിച്ചു പഠിക്കാം!

Wednesday, May 2, 2012

SSLC 2012.....ഗണിതശാസ്ത്രത്തില്‍ A+ നേടിയവര്‍
  •  മുഹമ്മദ് ഷാഫി.കെ
  •  ചൈത്ര.ആര്‍
  •  സഹ് ല ഷിറിന്‍.പി
      A നേടിയവര്‍
  •  ദിലീപ്.പി.വി
  •  സന്ദീപ്.പി
  •  സംഗീത.പി
  •  രമ്യ.കെ.കെ
  •  വിന്ദുജ.എം  
              ......സ്കൂള്‍ ഗണിതശാസ്ത്രക്ളബ്ബിന്റെ അഭിനന്ദനങ്ങള്‍...!                                                                                             

Tuesday, January 3, 2012

ഓര്‍ക്കുക..

      "ധിഷണയുടെ മഹാ മേരുക്കളില്‍ അലയുന്നവര്‍ക്കുള്ളതാണ് ഗണിതം"

        "ഭൂതതംബുരുവിന്റെ ശ്രുതിയില്‍
         ഗുലാമലി പാടുമ്പോള്‍
         പിന്‍ഭിത്തിയില്‍
         ആരു തൂക്കിയതാണീ കലണ്ടര്‍?
         കലണ്ടറില്‍
         നിത്യ ജീവിതത്തിന്റെ
         ദുഷ്ക്കര പദപ്രശ്നം....
         പലിശ, പറ്റുപടി, വൈദ്യനും വാടകയും
         പകുത്തെടുത്ത പല കള്ളികള്‍
         ഋണധനഗണിതത്തിന്റെ
         രസഹീനമാം ദുര്‍ന്നാടകം!
         ഗണിതമല്ലോ താളം
         താളമാകുന്നൂ കാലം
         കാലമോ സംഗീതമായ്
         പാടുന്നു ഗുലാമലി.....!
                    - ബാലചന്ദ്രന്‍ ചുള്ളിക്കാട്.



കവിത

ശാസ്ത്രങ്ങളുടെ റാണി
സഹ് ല ഷിറിന്‍.പി (10 B)

പതിയെ പതിയെ വിരിയും റോസാപ്പൂവിന്റെ
ദളത്തില്‍ ചാലിച്ച മൂന്നക്ഷരങ്ങള്‍..
കളകളമൊഴുകുന്ന അരുവിതന്നുള്ളില്‍
തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ പോലവെ..
സാഗരം തന്നില്‍ കുളിക്കുന്ന സൂര്യന്റെ
ആനന്ദപൂരിത കണ്ണീര്‍ കണങ്ങള്‍..
കൂടിനെ തേടുന്ന കുയിലിന്റെ പാട്ടിലെ
മാധുര്യമൂറുന്ന പവിഴ സ്വരങ്ങള്‍...
അതാണ് ഗണിതം.








Monday, December 26, 2011



          ലോക പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ഭാരതത്തിന്റെ അഭിമാനവുമായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസമ്പര്‍ 22 ദേശീയ ഗണിതശാസ്ത്രദിനമായി ഇനിമുതല്‍ ആചരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ  മന്മോഹന്‍ സിങ്ങ് അറിയിച്ചു.
        തമിഴ് നാട്ടിലെ ഈറോഡില്‍ 1887 ഡിസമ്പര്‍ 22 നു ജനിച്ച രാമാനുജന്‍ ഗണിതശാസ്ത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് 1920 ഏപ്രില്‍ 26 നു അന്തരിച്ചു.